കോട്ടയം ഗവ. മെഡിക്കൽ കോളേജ് ആശുപത്രിലെ അത്യാഹിത വിഭാഗത്തിന് എൻ.എ.ബി.എച്ച് (NABH) അംഗീകാരം.
കേരളത്തിലെ ഒരു സർക്കാർ മെഡിക്കൽ കോളേജിന് ആദ്യമായി ലഭിക്കുന്ന ആദ്യ നേട്ടമാണിത്.
2018 മുതൽ ആരംഭിച്ച നിരന്തരമായ പരിശ്രമത്തിന്റെയും, ജീവനക്കാരുടെയും മറ്റ് പ്രവർത്തകരുടെയും കൂട്ടായ പ്രയത്നത്തിന്റെയും ഫലമായിട്ടാണ് കോട്ടയം ഗവ. ......
266 ദിവസം നീണ്ടുനിന്ന ഐതിഹാസികമായ ആശാ സമരത്തിലെ രക്തസാക്ഷി ആരെന്ന ചോദ്യത്തിന് നമ്മുടെ മുന്നിൽ ഉത്തരമുണ്ട്, ചലച്ചിത്ര അക്കാദമി മുൻ ചെയർപേഴ്സൺ പ്രേംകുമാർ. ഈ സമരത്തിന്റെ പേരിൽ ഏറ്റവുമധികം വിലനൽകേണ്ടി വന്നതും അദ്ദേഹത്തിനായിരിക്കും. ......
മാവോയിസ്റ്റ് നേതാവ് മദ്വി ഹിദ്മയും ഭാര്യയും ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടു. മദ്വി ഹിദ്മയും ഭാര്യ രാജെ എന്ന രാജാക്കയും ആന്ധ്രാപ്രദേശിലെ അല്ലൂരി സീതാരാമരാജു ജില്ലയിലുണ്ടായ ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടു എന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ. മേഖലയിൽ ഇപ്പോഴും സുരക്ഷാസേനയുടെ ഓപ്പറേഷൻ തുടരുകയാണ്. ......
പതിനാലുകാരിയെ പീഡിപ്പിച്ച രണ്ടു ബംഗാൾ സ്വദേശികൾ അറസ്റ്റിൽ. പത്തനംതിട്ട തിരുവല്ല കുറ്റൂരിലാണ് സംഭവം.......

ബ്രിസ്ബെന്: ക്വീന്‍സ്ലാന്‍ഡിലെ ആദ്യ മലയാള ചലച്ചിത്രമായ 'ഗോസ്റ്റ് പാരഡൈസ്" നവംബര്‍ 27-ന് ക്വീന്‍സ്ലാന്‍ഡില്‍ ബ്രിസ്ബെനിലെ ഇവന്റ് സിനിമാസിൽ പ്രദർശനോദ്ഘാടനം ചെയ്ത് കൊണ്ട് വിവിധ തിയേറ്ററുകളിൽ പ്രദർശിപ്പിക്കും.
ഇരുപത്തിയാറോളം ഓസ്ട്രേലിയന്‍ മലയാളി കലാകാരന്മാരാണ് ഗോസ്റ്റ് പാരഡെയ്സിലൂടെ സിനിമയില്‍ അരങ്ങേറ്റം കുറിക്കുന്നത്.
ജോയ് കെ.മാത്യുവിന്റെ കീഴില്‍ ചലച്ചിത്ര കലാ പരിശീലനം ലഭിച്ചവരെയും കേരളത്തിലെ പ്രമുഖ മലയാള ചലച്ചിത്ര നടീനടന്മാരേയും, ഓസ്ട്രേലിയന്‍ ചലച്ചിത്ര-ടെലിവിഷന്‍ രംഗത്ത് പ്രവര്‍ത്തിക്കുന്നവരെയും ഉള്‍പ്പെടുത്തിയുള്ള ക്വീന്‍സ്ലാന്‍ഡിലെ ആദ്യ മലയാള സിനിമയാണിത്.
കഴിഞ്ഞ പതിനേഴുവർഷങ്ങളായി ഓസ്ട്രേലിയൻ ചലച്ചിത്രകലാരംഗത്ത് പ്രവർത്തിച്ചു വരുന്ന, സന്ദേശചലച്ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ ജോയ് കെ. മാത്യുവിന്റെ, 75 രാജ്യങ്ങളിലെ പ്രമുഖരെ ഉൾപ്പെടുത്തി നിർമ്മിച്ച“ സല്യൂട്ട് ദി നേഷൻസ് " എന്ന ഡോക്യുമെന്ററിയടക്കം, പത്തൊൻപതാമത്തെ കലാസൃഷ്ടിയാണ് 'ഗോസ്റ്റ് പാരഡൈസ്'
ഗ്ലോബല്‍ മലയാളം സിനിമയുടെ ബാനറില്‍ ഓസ്ട്രേലിയന്‍ മലയാളം ഫിലിം ഇന്‍ഡസ്ട്രിയുടെ സഹകരണത്തോടെയാണ് ചിത്രം പുറത്തിറക്കുന്നത്.
കേരളത്തിലും ഓസ്ട്രേലിയയിലെ ക്യൂന്സ്ലാന്ഡിലുമായി ചിത്രീകരണം പൂര്‍ത്തിയാക്കിയ സിനിമയില്‍ ജോയ് കെ.മാത്യു, കൈലാഷ്, ശിവജി ഗുരുവായൂര്‍, സോഹന്‍ സീനുലാല്‍, സാജു കൊടിയന്‍, മോളി കണ്ണമ്മാലി, ലീലാകൃഷ്ണന്, അംബിക മോഹന്‍, പൗളി വല്സന്, കുളപ്പുള്ളി ലീല, ടാസോ,അലന എന്നിവര്‍ മുഖ്യ വേഷങ്ങളിലെത്തുന്നു.
ഷാമോന്,സാജു,ജോബി,ജോബിഷ്,ഷാജി,മേരി,ഇന്ദു,ആഷ,ജയലക്ഷ്മി,മാര്‍ഷല്‍,സൂര്യ,രമ്യാ, പൗലോസ്,ടെസ്സ,ശ്രീലക്ഷ്മി,ഷീജ, തോമസ്,ജോസ്,ഷിബു,റജി, ജിബി,സജിനി,അലോഷി,തങ്കം,ജിന്‍സി,സതി തുടങ്ങി ഇരുപത്തിയാറോളം പേരാണ് ഗോസ്റ്റ് പാരഡെയ്സിലൂടെ സിനിമയില്‍ അരങ്ങേറ്റം കുറിക്കുന്നത്.
രസകരവും വ്യത്യസ്തവും ഹൃദയ സ്പര്‍ശിയുമായ ജീവിതാനുഭവങ്ങളും കാഴ്ചകളും പ്രേക്ഷകര്‍ക്ക് സമ്മാനിക്കുന്ന ഗോസ്റ്റ് പാരഡെയ്സിന്റെ കഥ,തിരക്കഥ,സംഭാഷണം.സംവിധാനം നിര്‍വഹിച്ചിരിക്കുന്നത് ജോയ് കെ.മാത്യു ആണ്. ......
എംജി യൂണിവേഴ്സിറ്റി വനിതാ വിഭാഗം ബാഡ്മിന്റൺ ചാമ്പ്യൻഷിപ്പിൽനിലവിലെ ജേതാക്കളായ സെന്റ് തെരേസാസ് കോളേജ് എറണാകുളത്തെ പരാജയപ്പെടുത്തി രാജഗിരി കോളേജ് ഓഫ് സോഷ്യൽ സയൻസ് ജേതാക്കളായി. ആർ എസ് സി സി കളമശ്ശേരിയിൽ നടന്നഎംജി യൂണിവേഴ്സിറ്റി ചാമ്പ്യൻഷിപ്പിൽ ഒന്നാം സ്ഥാനം രാജഗിരി കോളേജ് ഓഫ് സോഷ്യൽ സയൻസസും രണ്ടാം സ്ഥാനം സെന്റർ തേരാസാസ് കോളേജ് എറണാകുളം മൂന്നാം സ്ഥാനം യുസി കോളേജ് ആലുവയും നാലാം സ്ഥാനം സെന്റ് തോമസ് കോളേജ് പാലയും കരസ്ഥമാക്കി . ......
കോഴിക്കോട്: കളരിപ്പയറ്റിന്റെ ജന്മദേശമെന്ന് കരുതുന്ന വടകരയുടെ മണ്ണില്‍ നൂറ്റാണ്ടുകളുടെ പാരമ്പര്യമുള്ള ചവിട്ടുനാടകം അരങ്ങേറിയത് ആസ്വാദകര്‍ക്കും പൈതൃക ചരിത്ര തത്പരര്‍ക്കും വേറിട്ട അനുഭവമായി. കൊച്ചി-മുസിരിസ് ബിനാലെ ആറാം ലക്കത്തിന് മുന്നോടിയായി കൊച്ചി ബിനാലെ ഫൗണ്ടേഷന്(കെബിഎഫ്) നടത്തി വരുന്ന കല, കാലം, കലാപം എന്ന സംവാദ പരിപാടിയോടനുബന്ധിച്ചാണ് ചവിട്ടു നാടകം നടത്തിയത്.
അറുനൂറ് വര്‍ഷത്തിലേറെ പാരമ്പര്യമുള്ള കളരിപ്പയറ്റ് ഇപ്പോഴും നിത്യജീവിതത്തിന്റെ ഭാഗമായി കൊണ്ടു നടക്കുന്ന വടകരയിലെ ജനങ്ങൾക്ക് മുൻപിലേക്കാണ്, ചവിട്ടുനാടക ശേഖരത്തിലെ ഏറ്റവും പ്രശസ്തമായ കാറൽമാൻ ചരിതം എന്ന നാടകം എത്തിയത്. ......
കർണാടകം മാസങ്ങളായി ചർച്ച ചെയ്യുന്ന നേതൃമാറ്റ സാധ്യത ഏതാണ്ട് പൂർണ്ണമായിത്തന്നെ ഒഴിവായി. പിന്നോക്കവിഭാഗത്തിൽ പെട്ട മുതിർന്ന നേതാവായ സിദ്ധരാമയ്യയെ, പ്രത്യേകിച്ച് കാരണങ്ങളൊന്നുമില്ലാത്ത സാഹചര്യത്തിൽ മുഖ്യമന്ത്രി സ്ഥാനത്തുനിന്ന് മാറ്റേണ്ടതില്ല എന്ന തീരുമാനത്തിലാണ് കോൺഗ്രസ്സ് ഹൈക്കമാണ്ട് എത്തിച്ചേർന്നിട്ടുള്ളത്. ......
കൊച്ചി: നൂറുവർഷത്തെ ചരിത്രമുള്ള തൊഴിലാളി സഹകരണ സംഘമായ ഊരാളുങ്കൽ ലേബർ കോൺട്രാക്ട് കോ-ഓപ്പറേറ്റീവ് സൊസൈറ്റിയുടെ ആസ്ഥാനം ഇനി ‘ലോക സഹകരണ സാംസ്കാരിക പൈതൃകകേന്ദ്രം’ ബ്രസീലിലെ ഇറ്റാമറതി പാലസിൽ സംഘടിപ്പിച്ച ചടങ്ങിൽ ഇന്റർനാഷണൽ കോ-ഓപ്പറേറ്റീവ് അലയൻസാണു പ്രഖ്യാപനം നടത്തിയത്.
ലോക സഹകരണ പ്രസ്ഥാനത്തിന്റെ സാംസ്കാരിക പൈതൃകം പേറുന്ന 25 രാജ്യങ്ങളിലെ 31 കേന്ദ്രങ്ങൾ ഉൾപ്പെടുത്തിയ സഹകരണ സാംസ്കാരിക പൈതൃക കേന്ദ്രങ്ങളുടെ ലോക ഭൂപടത്തിൽ ഇന്ത്യയിൽനിന്ന് ഊരാളുങ്കൽ സൊസൈറ്റിയെ കൂടാതെ ഗുജറാത്തിലെ അമൂലിന്റെ ഡോ. വർഗീസ് കുര്യൻ മ്യൂസിയവും ഉള്‍പ്പെടുത്തിയിട്ടുണ്ട്. ......